Muslim Youth League Vatakara Constituency

കെ.എം. സീതി സാഹിബ്


             കേരള മുസ്ലീംങ്ങളുടെ നവോത്ഥാന നായകനും ധീഷ്ണാ ശാലിയുമായിരുന്ന കെ.എം. സീതി സാഹിബ് കൊടുങ്ങല്ലൂരിലെ പുരാതനമായൊരു തറവാട്ടില്‍ സീതി മുഹമ്മദ് സാഹിബിന്റെയും ബീഗം ഫാത്തിമയുടേയും മകനായി ജനിച്ചു. വിദ്യാഭ്യാസ കാലത്ത് തന്നെ കോണ്‍ഗ്രസ്സ്, ഖിലാഫത്ത് പ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ അദ്ദേഹം പങ്കാളിയായി. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട മുസ്ലീം ന്യൂനപക്ഷത്തിന്റെ മോചനത്തിന് വഴിയൊരുക്കാന്‍ മുസ്ലീം ലീഗിന് മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കി സീതി സാഹിബ് കോണ്‍ഗ്രസ്സിലെ ഉന്നത സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചാണ് മുസ്ലീം ലീഗിലേക്ക് കടന്നു വന്നത്.
മുസ്ലീം സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് അറുതി അറുതി വരുത്താന്‍ വിദ്യാഭ്യാസപരമായ പുരോഗതി അനിവാര്യമാണെന്ന് മനസ്സിലാക്കി സീതി സാഹിബ് ആദുനിക വിദ്യാഭ്യാസവുമായി അകന്നു നിന്ന സ്വസമുദായത്തെ വിദ്യാഭ്യാസപരമായി ഉയര്‍ത്തികൊണ്ടു വരുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ ഗ്രാമങ്ങളിലും, നഗരങ്ങളിലും ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളര്‍ച്ചയേകിയത് അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങളാണ്. സീതി സാഹിബ് എന്ന നവോന്ഥാന നായകന്റെ എക്കാലത്തെയും സ്മാരകങ്ങളാണിവ.
എഴുത്തുകാരനും ഉജ്ജ്വല പ്രാസംഗികനുമായിരുന്ന സീതി സാഹിബ് നല്ലൊരു പരിഭാഷകന്‍ കൂടിയായിരുന്നു. ഗാന്ധിജിയുടെ കേരള പര്യാടനവേളയിലുള്ള പ്രസംഗങ്ങള്‍ സീതി സാഹിബായിരുന്നു പരിഭാഷപ്പെടുത്തിയത്.
1954 ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗമായും പിന്നീട് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ബാഫബി തങ്ങള്‍ അദ്ധ്യക്ഷനായുള്ള സംസ്ഥാന മുസ്ലീം ലീഗിന്റെ ജനറല്‍ സെക്രട്ടറി പദവി കൂടി അദ്ദേഹം വഹിക്കുകയുണ്ടായി.
1950 കേരള നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ എന്ന നിലയിലും പ്രാഗദ്ഭ്യം തെളിയിച്ചു. സ്പീക്കര്‍ പദവിയിലായിരിക്കെ ആ ധന്യ ജീവിതം പൊലിഞ്ഞു. മുസ്ലീം സമുദായത്തിന്റെ പരിഷ്‌കരണത്തിനും, നവോന്ഥാനത്തിനും വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച മഹാനായിരുന്നു സീതിസാഹിബ്.