Muslim Youth League Vatakara Constituency

പി.എം.എസ്.എ. പൂക്കോയ തങ്ങള്‍


കലര്‍പ്പില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ അവതാരം, ജാഡകള്‍ അശേഷം ഇല്ലാത്ത പെരുമാറ്റം, പൊതു ജീവിതത്തിലെ മൂല്യ ബോധത്തിന്റെ ജ്വലിക്കുന്ന ഇതിഹാസം. കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞു നിന്ന ദീപ സുന്തരമായ സൗമ്യ വ്യക്തിത്വമാണ് പാണക്കാട് പൂക്കോയ തങ്ങള്‍. പ്രതിബന്ധങ്ങളും, പ്രയാസങ്ങളും നിറഞ്ഞ നാളുകളില്‍ രാഷ്ട്രവിഭജനവും, പാക്കിസ്ഥാന്‍ രൂപവല്‍ക്കരണവും സൃഷ്ടിച്ച പ്രശ്‌നങ്ങളള്‍, ഹൈദരാബാദ് ആക്ഷനെ തുടര്‍ന്നുണ്ടായ സര്‍ക്കാരിന്റെ പീഢനമുറകള്‍, രാമസിംഹന്‍ വധക്കേസ് സൃഷ്ടിച്ച സാമുദായിക പ്രശ്‌നങ്ങള്‍, മുസ്ലീം ലീഗിനെ തകര്‍ക്കാന്‍ ഭരണാധികാരികളും, ദേശീയ പാര്‍ട്ടികളും, ദേശീയ പത്രങ്ങളും കൈകോര്‍ത്ത് ഒന്നിച്ച് നീങ്ങിയ പ്രയാസം നിറഞ്ഞ കാലഘട്ടം. ഹൈദരാബാദ് ആക്ഷനെ തുടര്‍ന്ന് പൂക്കോയ തങ്ങളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ലീഗില്‍ നിന്ന് രാജി വെച്ചാല്‍ മോചനം ഉറപ്പായിരുന്നു. പക്ഷെ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ പിതാമഹനായ സയ്യിദ് ഹുസൈന്‍ തങ്ങളുടെ ധീരതയും ശൗര്യവും പൂക്കോയ തങ്ങള്‍ പ്രകടിപ്പിച്ച നാളുകളായിരുന്നു അത്. രാജിവെച്ചു കീഴടങ്ങാന്‍ തങ്ങളിലെ പോരാളിക്ക് മനസ്സുണ്ടായില്ല. കാലം ആ ത്യാഗത്തിന് പ്രതിഫലം നല്‍കി. എം.എല്‍.എ മാരേയും മന്ത്രിമാരെയും നിയമിക്കുന്നത് പോലും പൂകക്‌#ോയ തങ്ങളായി മാറി. അധികാര സിംഹാസനങ്ങള്‍ മുമ്പില്‍ വന്ന് വണങ്ങി നിന്നപ്പോഴും തനിക്കോ, കുടുംബത്തിനോ വേണ്ടി അധികാരം എന്ന ആയുധം ഒരിക്കലും ഉപയോഗിച്ചിട്ടില്ല.
പാണക്കാട്ട് കൊടപ്പനക്കല്‍ വീടിന് മുമ്പിലെ വട്ടമേശക്ക് ചുറ്റുമിരുന്ന് സ്വത്ത് തര്‍ക്കങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍, മഹല്ല് ഭരണ തര്‍ക്കങ്ങള്‍ അങ്ങിനെ എത്ര ഊരാക്കുടുക്കുകളാണിവിടെ കെട്ടഴിക്കപ്പെട്ടത്. ബാഫഖി തങ്ങളുടെ മരണ ശേഷമാണ് പൂക്കോയ തങ്ങള്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായി സ്ഥാനമേറ്റത്. 1975 ജൂലൈ 6-ാം തിയ്യതി ആ ധന്യജീവിതം ഈ ലോകത്തോട് വിടപറഞ്ഞു.